Search
Close this search box.

വിസ്‌ഡം ആറ്റിങ്ങൽ സബ് ജില്ലാ മദ്രസ്സാ സർഗസംഗമം ആരംഭിച്ചു

eiUAVZA88520

ആറ്റിങ്ങൽ : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ പ്രവർത്തിക്കുന്ന മദ്രസകളിലെ വിദ്യാർത്ഥികളുടെ സബ്ജില്ലാതല സർഗസംഗമം പാലാംകോണം അൽ-ഫിത്ര സ്കൂളിൽ ആരംഭിച്ചു.

ആറ്റിങ്ങൽ സബ് ജില്ലയിലെ വിവിധ മദ്രസ്സകളിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളുടെ സബ്ജില്ലാതല മത്സരങ്ങളാണ് മൂന്ന് വേദികളിലായി ഇവിടെ നടക്കുന്നത്.

സർഗസംഗമം വിസ്‌ഡം ജില്ലാ മദ്രസ്സാ കൺവീനർ സഫീർ കുളമുട്ടം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മണ്ഡലം മദ്രസ്സാ കൺവീനർ മനാഫ് പാലാംകോണം അധ്യക്ഷനായി. വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്‌ സലിംകുട്ടി ഓടയം, ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം, ജില്ലാ ടീച്ചേർസ് കൺവീനർ ഹൻസീർ മണനാക്ക്, പാലാംകോണം സലഫി മസ്ജിദ് ഇമാം അമീൻ പൂന്തുറ, മഹല്ല് സെക്രട്ടറി നിഹാസ് അറഫ എന്നിവർ സംസാരിച്ചു.

സബ്ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾ 29ന് തിരുവനന്തപുരത്ത് നടക്കുന്ന റവന്യു ജില്ലാ മത്സരത്തിൽ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!