തോന്നയ്ക്കൽ ജി.എച്ച്.എസ്. എസിന്റെ വിജയത്തിളക്കം സ്‌കൂളിന് വികസന പിന്തുണ നൽകാൻ പ്രേരകമാകുന്നതായി വി.ശശി എം എൽ എ

eiX2HDX88785

തോന്നയ്ക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം ബഹു.എംഎൽ എ വി.ശശി ഉദ്ഘാടനം ചെയ്തു. 2021-22 അധ്യയനവർഷത്തെ എസ് എസ് എൽ സി , പ്ലസ്2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ 83 കുട്ടികളെ ചടങ്ങിൽ ആദരിച്ചു.

USS, NuMATS, NMMS സ്കോളർഷിപ്പ് നേടിയ കുട്ടികളെയും, ശാസ്ത്രോൽസവം , കലോത്സവം എന്നിവയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തവരേയും വിവിധ കായിക ഇനങ്ങളിലായി സംസ്ഥാന തലത്തിലും നാഷണൽ തലത്തിലും യോഗ്യത നേടിയവരേയും വിജയിച്ചവരേയും അനുമോദിച്ചു. ആകെ 135 കുട്ടികൾ ആദരിക്കപ്പെട്ടു.

പ്രതിഭാസംഗമം പരിപാടിയിൽ പിടിഎ പ്രസിഡന്റ് ഇ.നസീർ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ. വേണുഗോപാലൻനായർ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, വാർഡ്മെമ്പർ തോന്നയ്ക്കൽ രവി, എസ് എം സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, പിറ്റിഎ വൈസ് പ്രസിഡന്റ് ഹരികുമാർ, എസ്എംസി വൈസ് ചെയർപേഴ്സൺ രേഖ പിജി, പ്രിൻസിപ്പാൾ ജസി ജലാൽ, ഹെഡ്മാസ്റ്റർ സുജിത്ത് എസ്, സീനിയർ അധ്യാപകരായ തങ്കമണി എ, ജാസ്മിൻ എച്ച് , സന്തോഷ് തോന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് പ്രതിനിധി ഷാജി എ നന്ദി രേഖപ്പെടുത്തി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!