Search
Close this search box.

കാപ്പ നിയമം ലംഘിച്ചതിന് യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു

eiPV2SM98996

തിരുവനന്തപുരം റുറൽ പരിധിയിൽ കാപ്പ നിയമം ലംഘിച്ചതിന് യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വർക്കല രാമന്തളി സ്വദേശി അങ്കുടു എന്ന് വിളിക്കുന്ന ബൈജുവിനെയാണ് വർക്കല പോലീസ് പിടികൂടിയത്.

ഇയാൾക്കെതിരെ ഇക്കഴിഞ്ഞ 2022 ജൂലായ് 28 ന് തിരുവനന്തപുരം റെയിഞ്ച് ഐ ജി ആർ നിശാന്തിനി ഐപിഎസിന്റെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തിയിരുന്നു. ഉത്തരവ് പ്രകാരം 6 മാസത്തെ കാലാവധിയിൽ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല എന്നിരിക്കെയാണ് , കാലാവധി പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, ഇന്ന് വെളുപ്പിന് 3.30 മണിയോടെ ഇയാളെ വർക്കല ചിലക്കൂർ ഭാഗത്ത്‌ കാണപ്പെടുകയും പോലീസ് പിടികൂടുകയും ചെയ്തത്.

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ വാറന്റ് പ്രതി കൂടിയായണ് പിടിയിലായ ബൈജു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!