അയിരൂരിൽ മാതാവിനെ മകൻ മർദിക്കുന്നെന്ന പരാതിയിൽ അന്വേഷണത്തിനെത്തിയ പോലീസിന് നേരെ ആക്രമണം, പ്രതി അറസ്റ്റിൽ

eiTX7E45077

വർക്കല : വർക്കല ആയിരൂരിൽ മാതാവിനെ മകൻ മർദിക്കുന്നെന്ന പരാതിയിൽ അന്വേഷണത്തിനെത്തിയ പോലീസിന് നേരെ ആക്രമണം. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടവ സ്വദേശി ഷൈജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അയിരൂർ പൊലീസിലെ സിപിഒ സജീവ് .വി ആണ് കൃത്യനിർവഹണത്തിനിടെ ആക്രമിക്കപ്പെട്ടത്.

അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടവ മാന്തറ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. മാന്തറ ജംഗ്ഷന് അടുത്ത് ഒരു വീട്ടിൽ തളർന്ന് കിടക്കുന്ന മാതാവിനെ മകൻ ഉപദ്രവിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സജീവും മറ്റ് പോലീസുകാരും എത്തുകയും മകനായ ഷൈജുവിനെ പറഞ്ഞു വിലക്കുകയും ചെയ്തു.

തിരികെ ഇടറോഡിൽ നിന്നും മെയിൻ റോഡിലിറങ്ങിയ പോലീസ് വാഹനം തടഞ്ഞു നിർത്തി പ്രതി അസഭ്യം വിളിക്കുകയും തന്റെ കുടുംബകാര്യത്തിൽ ഇടപെടാൻ പോലീസ് ആരാണെന്ന് ചോദ്യം ചെയ്ത് സജീവിന്റെ യൂണിഫോമിൽ പിടിച്ചു തള്ളുകയുമായിരുന്നു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഷൈജുവിനെ അപ്പോൾ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സിപിഒ സജീവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!