ആറ്റിങ്ങൽ : ആറ്റിങ്ങൽ ക്ലബ്ബിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ കേസിൽ 2ആം പ്രതി അറസ്റ്റിൽ.ആറ്റിങ്ങൽ വില്ലേജിൽ ചിറ്റാറ്റിങ്കര ദേശത്ത് തോട്ടവാരം തമ്പുരാൻ വിളാകം വീട്ടിൽ സുകുമാരന്റെ മകൻ അനിൽകുമാർ (41)ആണ് അറസ്റ്റിൽ ആയത്.
ജൂൺ 18ന് രാത്രി ആറ്റിങ്ങലിൽ പ്രവർത്തിച്ചു വരുന്ന ആറ്റിങ്ങൽ ക്ലബ്ബിന്റെ പുറകുവശത്തെ ഗ്രില്ലും മറ്റും പൊളിച്ച് അതിക്രമിച്ചു കയറി ക്ലബ്ബിന്റെ കോൺഫറൻസ് ഹാളും മറ്റും അടിച്ചു തകർത്ത് അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസിലെ 2ആം പ്രതിയാണ് ഇയാൾ.
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശം പ്രകാരം ഐ.എസ്. എച്ച്. ഒ വി. വി ദിപിൻ, സബ് ഇൻസ്‌പെക്ടർ ശ്യാം എംജി, സലിം, എസ്‌സിപിഒമാരായ ഷിനോദ്, മഹേഷ്, ഷാഡോ ടീം അംഗങ്ങളായ റിയാസ്, ജ്യോതിഷ് എന്നിവർ ഉൾപ്പെട്ട ടീം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു