ഇടവയിൽ വൃദ്ധനെ ആക്രമിച്ചു പണവും മൊബൈലും വിലപ്പെട്ട രേഖകളും തട്ടിയെടുത്ത കേസിൽ യുവാക്കൾ അറസ്റ്റിൽ

eiFZTAW77009

ഇടവ : സീനിയർ സിറ്റിസനെ ആക്രമിച്ചു പണവും മൊബൈലും വിലപ്പെട്ട രേഖകളും തട്ടിയെടുത്ത കേസിൽ യുവാക്കൾ പോലീസ് പിടിയിലായി. 80 കാരനായ മുഹമ്മദ് ബഷീർ നൽകിയ പരാതിയിന്മേൽ വർക്കല ഇടവ സ്വദേശി കൊച്ചുമോൻ എന്ന് വിളിക്കുന്ന മുഹമ്മദ് ഷാ (22) , സുഹൃത്ത് മുഹമ്മദ് അജ്മൽ (21) എന്നിവരെയാണ് വർക്കല അയിരൂർ പോലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ഡിസംബർ 24 ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം. ഇടവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ വൃദ്ധനായ ബഷീറിന്റെ അടുത്തേക്ക് എത്തിയ യുവാക്കൾ സൗഹൃദപൂർവം സംസാരിച്ചശേഷം മുഖത്തും നെഞ്ചിലും മർദിക്കുകയായിരുന്നു. മർദനമേറ്റ് നിലത്തുവീണ ബഷീറിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും 1600 രൂപയടങ്ങുന്ന പേഴ്സും കയ്യിലുണ്ടായിരുന്ന മറ്റ് വിലപ്പെട്ട രേഖകളും പിടിച്ചുപറിച്ചു എന്നാണ് പരാതി.

സംഭവം പുറത്ത് പറയുകയോ പോലീസിൽ പരാതി നൽകുകയോ ചെയ്താൽ കൊന്ന് കളയുമെന്നും യുവാക്കൾ ഭീഷണിപ്പെടുത്തിയതായി ബഷീർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

സംഭവശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിൽ മുഹമ്മദ് ഷായെ അഞ്ചുതെങ്ങു പുത്തുറ ഭാഗത്തുനിന്നും സുഹൃത്ത് അജ്മലിനെ ഇടവ മാന്തറയിലെ വീട്ടിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!