ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിലെ ശൗചാലയം തുറന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ശൗചാലയം തുറന്നത്. ഇതോടെ ആറ്റിങ്ങലിൽ എത്തുന്ന യാത്രക്കാരുടെ ആശങ്കയ്ക്ക് ആണ് പരിഹാരമായത്. ശൗചാലയം അടഞ്ഞു കിടക്കുന്നത് ചൂണ്ടിക്കാട്ടി നിരവധി തവണ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം വാർത്ത ചെയ്തിരുന്നു.
നാളുകളായി പൂട്ടിയിട്ടിരുന്ന ശൗചാലയം തുറന്നു പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് ആശ്വാസമായി. സ്കൂൾ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തുന്നത്.
ശൗചാലയം തുറന്നു പ്രവർത്തിക്കുന്നത് ബസ് ജീവനക്കാർക്കും ആശ്വാസമാണ്. ശൗചാലയം പേ ആൻഡ് യൂസ് ആണ്. ആറ്റിങ്ങലിൽ എത്തുന്നവർക്ക് ഇവിടെ വളരെ സമാധാനമായ അന്തരീക്ഷത്തിൽ ശൗചാലയം ഉപയോഗിക്കാം.