ആറ്റിങ്ങൽ ഗവ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഓഫീസ് ഉപരോധിച്ചു.

eiR9FSS74722

ആറ്റിങ്ങൽ ഗവ കോളേജിലെ പുതിയ കാന്റീൻ തുറക്കുന്നത് തടസ്സപ്പെടുത്തിയതിനെതിരെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഓഫീസ് ഉപരോധിച്ചു.

കഴിഞ്ഞ 3 വർഷമായി കാന്റീൻ പ്രവർത്തിക്കുന്നില്ല. യൂണിയന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് കാന്റീൻ തുറന്ന് പ്രവർത്തിക്കുന്നതിന് തീരുമാനിക്കുന്നത്. എന്നൽ ഈ തിങ്കളാഴ്ച തുറക്കാൻ തീരുമാനിച്ച കാന്റീൻ തുറക്കില്ല എന്ന് അധികാരികൾ അറിയിച്ചതിനെ തുടർന്നാണ് എസ്എഫ്ഐ ഉപരോധത്തിലേക്ക് നീങ്ങിയത്.

വൈകുന്നേരം ഡയറക്ടറേറ്റുമായി ചർച്ചചെയ്ത് അനുകൂലമായ തീരുമാനം അറിയിക്കാം എന്ന പ്രിൻസിപ്പാളിന്റെ ഉറപ്പിനെ തുടർന്ന് ഉപരോധം താത്കാലികമായി നിർത്തിവച്ചു.

വിദ്യാർത്ഥി അനുകൂല നിലപാട് സ്വീകരിച്ചു കാന്റീൻ ഉടൻ തുറന്ന് പ്രവർത്തിച്ചില്ല എങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരങ്ങൾക്ക് രൂപം നൽകും എന്ന് എസ്എഫ്ഐ അറിയിച്ചു.

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ് വിജയ് വിമൽ, ഏരിയ സെക്രട്ടറിയേറ്റ്‌ അംഗം ആദിത്യ ശങ്കർ, യൂണിറ്റ് സെക്രട്ടറി സജേഷ്,യൂണിയൻ ജനറൽ സെക്രട്ടറി അമൽ രാജ്, ആദിത്യൻ, അമൽ, ആൻസി ,അൻസിൽ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!