ആറ്റിങ്ങലിൽ ഇലക്ട്രിക് പോസ്റ്റിൽ തീപിടിച്ചു

eiKXN8784933

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ഇലക്ട്രിക് പോസ്റ്റിൽ തീപിടിച്ചു. ആറ്റിങ്ങൽ എസിഎസി നഗറിലാണ് പോസ്റ്റിൽ തീപിടിച്ചത്.

ഇന്ന് വൈകുന്നേരം 7 മണിയോടുകൂടി എസിഎസി നഗറിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു തൊട്ടടുത്തുള്ള പോസ്റ്റിലെ ഫ്യൂസ് ബോക്സിലാണ് തീപിടുത്തം ഉണ്ടായത്.

ഉടൻതന്നെ ഫയർഫോഴ്സിനെയും കെഎസ്ഇബി ജീവനക്കാരെയും വിവരമറിയിക്കുകയും കെഎസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി വിച്ഛേദിക്കുകയും ഫയർഫോഴ്സ് തീയണക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. മാത്രമല്ല, പോസ്റ്റിനോട് തോട്ടടുത്ത് ഉണ്ടായിരുന്ന ഭജനപുര നാട്ടുകാർ പെട്ടെന്ന് തള്ളി മാറ്റിയത് കൊണ്ട് തീ ആളിപ്പടർന്നില്ല.

തീപിടുത്തതെ തുടർന്ന് ഗതാഗതവും സ്തംഭിച്ചു.

ആറ്റിങ്ങലിൽ ഇലക്ട്രിക് പോസ്റ്റുകളിൽ തീ പിടിക്കുന്നത് പതിവാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!