യാത്രക്കാരുടെ ജീവൻ മുൾമുനയിൽ നിർത്തി സ്വകാര്യ ബസ്സിന്റെ അമിത വേഗത

eiJ8RZH87134

ആറ്റിങ്ങൽ : വിദ്യാർത്ഥികളും സ്ത്രീകളും മുതിർന്ന പൗരന്മാർ ഉൾപ്പെടെ യാത്ര ചെയ്യാൻ കയറിയ സ്വകാര്യ ബസ് അവരുടെ ജീവൻ മുൾമുനയിൽ നിർത്തി അഭ്യാസ പ്രകടനം നടത്തി. അമിത വേഗതയിൽ ബസ് കൊടും വളവ് തിരിയുന്ന ദൃശ്യങ്ങൾ കണ്ടാൽ ഭയം തോന്നും.

മണമ്പൂർ ഭാഗത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. വർക്കല വടശ്ശേരിക്കോണം- എംഎൽഎ പാലം- ആലംകോട് വഴി ആറ്റിങ്ങൽ എത്തുന്ന KL 16 J 5508 കാർത്തിക് ബസ്സാണ് ദൃശ്യത്തിൽ കാണുന്നത്.

വളവിൽ ഒരു ബൈക്ക് യാത്രികനെ അമിത വേഗതയിൽ ഓവർടേക്ക് ചെയ്യുമ്പോൾ വാഹനം ഒരു നിമിഷം നിയന്ത്രണം വിട്ട് പോകുന്നതും യാത്രക്കാരുടെ ഭാഗ്യം കൊണ്ട് അപകടം സംഭവിക്കാതെ പോകുന്നതും കാണാം. മാത്രമല്ല, ബൈക്ക് യാത്രികനും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.

വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എന്നാൽ ആറ്റിങ്ങൽ ആർടിഒയും പൊലീസും ഇതുവരെ നടപടി എടുക്കാത്തത് എന്താണെന്ന് യാത്രക്കാർ ചോദിക്കുന്നു. ബൈക്കിൽ അഭ്യാസം നടത്തുന്നവരുടെ ബൈക്കും പിടിച്ചു വെച്ച് ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന ഉദ്യോഗസ്ഥർ ഒരുപാട് പേരുടെ ജീവൻ വെച്ച് പന്താടിയ ബസ് ഡ്രൈവർക്ക് എതിരെ എന്ത് നടപടിയാകും സ്വീകരിക്കുക എന്ന് അറിയാനുള്ള താല്പര്യത്തിലാണ് പൊതുജനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!