Search
Close this search box.

ബ്രിഡ്ജ് ടൂറിസം പദ്ധതിയിൽ അഞ്ചുതെങ്ങ് ഒന്നാംപാലം – പുതിയപാലവും ഉൾപ്പെടുത്തണമെന്ന് ആവശ്യം.

eiCCQZ727629

ബ്രിഡ്ജ് ടൂറിസം പദ്ധതിയിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ഒന്നാം പാലം – പുതിയപാലം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യം. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ബ്രിഡ്ജ് ടൂറിസം പദ്ധതിയിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ നെടുങ്ങണ്ട ഒന്നാംപാലം പുതിയപാലവും ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

വിദേശരാജ്യങ്ങളിലേത് പോലെ കേരളത്തിലും ബ്രിഡ്ജ് ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോജനപ്പെടുത്തുക ലക്ഷ്യമാക്കിക്കൊണ്ട്, സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ പാലങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി സൗന്ദര്യവത്കരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഈ പദ്ധതിയിലേക്കാണ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ഒന്നാം പാലം (പുതിയപാലം) കൂടി ഉൾപ്പെടുത്തുണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

ബ്രിട്ടീഷുകാർക്കെതിരെ രാജ്യത്തെ ആദ്യ സംഘടിത ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയ നാടാണ് അഞ്ചുതെങ്ങ്. എന്നാൽ അഞ്ചുതെങ്ങ് കോട്ട ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങൾ ഉണ്ടായിട്ടും അഞ്ചുതെങ്ങ് ഗ്രാമത്തിന് ടൂറിസം മേഖലയിൽ കാര്യമായ നേട്ടം കൈവരിയ്ക്കുവാൻ സാധിച്ചിട്ടില്ല.

അഞ്ചുതങ്ങ് കോട്ട, ലൈറ്റ് ഹൗസ്, കായിക്കര ആശാൻ സ്മാരകം, മുതലപ്പൊഴി ഹാർബർ, ചരിത്രപ്രാധാന്യ ആരാധനാലയങ്ങൾ, പൊന്നുംതുരുത്ത്, ചെമ്പകത്തറ, അഞ്ചുതെങ്ങ് കടൽ, അഞ്ചുതെങ്ങ് കായൽ, പാർവ്വതി പുത്തനാർ കനാൽ, തോണിക്കടവ് തൂക്ക് പാലം തുടങ്ങിയ ചരിത്രപരമായ നിരവധി പ്രത്യേകതകളാണ് അഞ്ചുതെങ്ങിനുള്ളത്.

നിലവിൽ സംസ്ഥാന സർക്കാട് ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന “ബ്രിഡ്ജ് ടൂറിസം” പദ്ധതിയിൽ അഞ്ചുതെങ്ങ് ഒന്നാം പാലത്തെ (പുതിയ പാലവും) കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഇത് അഞ്ചുതെങ്ങിന്റെ ടൂറിസം വികസനത്തിന് വളരെയേറെ ഗുണകരമാകും.

◼️ഒന്നാം പാലം പുതിയ പാലത്തിന്റെ പ്രത്യേകതകൾ.

▪️ഒന്നാം പാലത്തെ പുതിയ പാലം സ്ഥിതി ചെയ്യുന്നത് പാർവ്വതി പുത്തനാർ ജലപാതയ്ക്ക് കുറുകെയാണ്.
▪️പാലത്തിന്റെ 200 മീറ്റർ ചുറ്റളവിൽ അഞ്ചുതെങ്ങ് കടൽ സ്ഥിതിചെയ്യുന്നുണ്ട്.
▪️പ്രദേശത്തെ ഏറ്റവും വൃത്തിയുള്ളതും വിശാലവുമായ കടൽക്കരയാണ് ഇവിടെയുള്ളത്.
▪️ജനസാന്ദ്രത കുറഞ്ഞ പ്രദേശമായതിനാൽ ഇവിടെ ടൂറിസം വികസനം ചിലവ് കുറഞ്ഞരീതിയിൽ തന്നെ നടപ്പിലാക്കുവാൻ കഴിയും.
▪️ടൂറിസ്റ്റ് വാഹനങ്ങൾക്ക് ആവിശ്യമായ പാർക്കിങ് സൗകര്യങ്ങളും സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുവാനുള്ള സ്ഥലങ്ങൾ ഇവിടെ നിഷ്പ്രയാസം കണ്ടെത്താൻ കഴിയും.
▪️പാലത്തിന്റെ 200 മീറ്റർ ചുറ്റളവിൽ കുന്ന് പ്രദേശമായതിനാൽ ഇവിടെ നിന്നുള്ള കടൽകാഴ്ച ടൂറിസ്റ്റ്കൾക്ക് ആകർഷകമാകും.
▪️ ഈ പാലത്തിൽ നിന്നും 750 മീറ്റർ ചുറ്റളവിൽ ഇരുനൂറ്റി അമ്പതിനോട് അടുത്ത് വർഷം പഴക്കം വരുന്ന ചെമ്പക വൃക്ഷങ്ങൾ മറ്റൊരു പ്രത്യേകതയാണ്. കടൽനിരപ്പിൽ നിന്ന് അഞ്ഞൂറടിയോളം ഉയരത്തിലുള്ള അരിയിട്ടകുന്നിലെ ചെമ്പകത്തറയിൽ ആശാൻ ചെറുപ്രായത്തിൽ കവിതകൾ എഴുതിയതും അവൻ ചിട്ടപ്പെടുത്തി ചൊല്ലിയതും ഈ ചെമ്പകച്ചുവട്ടിലിരുന്ന് ആണ്.

ഇവിടെനിന്നും പടിഞ്ഞാറേക്ക് നോക്കിയാൽ അറബിക്കടലും കുന്നിനും കടലിനും ഇടയിൽ നിരനിരയായി നിൽക്കുന്ന കല്പകവൃക്ഷങ്ങളും, തെക്കോട്ട് നോക്കിയാൽ അഞ്ചുതെങ്ങ് കായലും കാണുവാൻ സാധിക്കും.

▪️റോപ് വേ, വിനോദ ബോട്ട് സർവ്വീസ് തുടങ്ങിയവയ്ക്ക് അനുയോജ്യമായ സ്ഥലങ്ങൾ ഇവിടുണ്ട്.
▪️പാലം സ്ഥിതിചെയുന്നത് പ്രധാന റോഡ് ആയതിനാൽ ഇവിടെനിന്നും ജില്ലയിലെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളളായ ശംഖുമുഖം, വേളി, പാപനാശം, കാപ്പിൽ തുടങ്ങി സ്ഥലങ്ങളിൽ പോകുവാൻ വളരെ എളുപ്പം.
▪️അത്യാധുനിക രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ പാലത്തിന് 250 മീറ്ററോളം നീളമാണുള്ളത്. ഈ പാലത്തിൽ കാൽനടപാതയും സജ്ജീകരിച്ചിട്ടുണ്ട്. എട്ട് വർഷ കാലപ്പഴക്കമാണ് പാലത്തിനുള്ളത്.

ഇതിന് പുറമേയുള്ള അഞ്ചുതെങ്ങിന്റെ ചരിത്ര പ്രാധാന്യവും പ്രത്യേകതകളും കൂടി കണക്കിലെടുത്ത്. 2023 ഓടെ സംസ്ഥാനത്തെ 50 പാലങ്ങൾ കേന്ദ്രീകരിച്ചു നടപ്പിലാക്കുവാൻ പോകുന്ന “ബ്രിഡ്ജ് ടൂറിസം” പദ്ധതിയിൽ അഞ്ചുതെങ്ങ് ഒന്നാം പാലം – പുതിയപാലം കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.

ഇതിന്റെ ഭാഗമായി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ ടൂറിസം / പൊതുമരമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!