ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

eiZ1GIS28636

വട്ടപ്പാറയിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ.

കൊല്ലം സ്വദേശിയായ പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച് നിരന്തരമായി പീഡനത്തിരയാക്കിയ കേസ്സിലെ പ്രതി വെമ്പായം പെരുംകൂർ ഉടയൻപാറക്കോണം കുന്നിൽ വീട്ടിൽ വിഷ്ണു ആണ് അറസ്റ്റിലായത്.

രണ്ടുവർഷം മുമ്പാണ് ഇയാൾ പെൺകുട്ടിയുമായി ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ചത്. തുടർന്ന് പെൺകുട്ടിയുടെ അമ്മയുടെ നമ്പരിലേയ്ക്ക് അമ്മയില്ലാത്ത സമയം പെൺകുട്ടിയെ വിളിച്ച് പ്രലോഭിപ്പിക്കുകയും പ്രതിയുടെ വട്ടപ്പാറയിലുള്ള വീട്ടിൽ വരാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പലപ്രാവശ്യം പ്രതിയുടെ വീട്ടിൽ വെച്ച് പീഡനത്തിരയാക്കുകയായിരുന്നുവെന്നാണ് കേസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!