റിപ്പബ്ലിക് ദിനം :സി.പി.ഐ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു.

eiN1KS830389

വർക്കല : സി.പി.ഐയുടെ നേതൃത്വത്തിൽ 74-മത് റിപ്പബ്ലിക് ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചു. സിപിഐ വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി. എ. മജീദ് സ്മാരകത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി. പി. ഉണ്ണികൃഷ്ണൻ ദേശീയ പതാക ഉയർത്തി.

മണ്ഡലം സെക്രട്ടറി വി.മണിലാൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി.സെക്രട്ടറി മടവൂർ സലിം, സെക്രട്ടറിയേറ്റ് അംഗം ഷിജി ഷാജഹാൻ, മണ്ഡലം കമ്മിറ്റി അംഗം ശരണ്യ സുരേഷ്, വർക്കല നഗരസഭ പൊതുമരാമത്ത് സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ ബീവി ജാൻ, എ.ഐ.വൈ. എഫ് മണ്ഡലം സെക്രട്ടറി ബിജു മേടയിൽ എന്നിവർ സംസാരിച്ചു.

സി.പി.ഐ ചെറുന്നിയൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 74 മത് റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ചെറുന്നിയൂർ ബാബു ദേശീയ പതാക ഉയർത്തി.

ചെറുന്നിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ബാലകൃഷ്ണൻ ആചാരി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, എൽ. സി. അസി.സെക്രട്ടറി ഗീതാ ദേവി,ധനരാജ്,അയന്തി ശ്രീകുമാർ, രാജേശ്വരി റാബിയ. എം എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!