ആറ്റിങ്ങലിൽ പോത്ത് കൂട്ടമെത്തി , നാട്ടുകാർ ആശങ്കയിൽ 

ei6L2MI26546

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ പരിധിയിൽ അവനവഞ്ചേരി ചിറ്റാറ്റിൻകര ഭാഗത്ത് ഉടമസ്ഥനില്ലാതെ പോത്ത് കൂട്ടത്തെ കണ്ടെത്തി. ദിവസങ്ങളായി പോത്ത് കൂട്ടം ഇവിടെ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ ഇന്ന് വാർഡ് മെമ്പറെ വിവരം അറിയിക്കുകയും നഗരസഭ ചെയർപേർസണും ഉദ്യോഗസ്ഥരും ഉൾപ്പെടെ സ്ഥലത്തെത്തി അന്വേഷിക്കുകയും ചെയ്തു.

ദിവസങ്ങളായി 10 പോത്തുകളും 3 എരുമകളും ഇവിടെ കറങ്ങി നടക്കുന്നുവെന്ന് മനസ്സിലാക്കി. ഉടമസ്ഥൻ ആരാണെന്ന് വ്യക്തമല്ല. നിലവിൽ നഗരസഭ ഇടപെട്ട് സ്വകാര്യ വ്യക്തിയുടെ വസ്തുവിലാണ് ഇവയെ സംരക്ഷിച്ചിട്ടുള്ളത്. 7 ദിവസത്തിനകം ഉടമസ്ഥൻ എത്തി തെളിവുകൾ നൽകി തിരികെ കൊണ്ടുപോയില്ലെങ്കിൽ നഗരസഭ ലേലം ചെയ്യുമെന്ന് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!