മംഗലപുരം പുന്നൈക്കുന്നം പാടശേഖരത്തിൽ രണ്ടാംവിള നെൽവിത്ത് വിതക്കൽ മഹോത്സവം നടത്തി

IMG-20230127-WA0027

മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്തും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച 10 ഏക്കർ പുന്നൈക്കുന്നം പാടശേഖരത്തിൽ, പാടശേഖര സമിതിയുടെ നേതൃത്വത്തിൽ രണ്ടാംവിള നെൽവിത്ത് വിതക്കൽ മഹോത്സവത്തിന്റെ ഉദ്ഘാടനം മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം നിർവഹിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി, മെമ്പർ തോന്നയ്ക്കൽ രവി, കൃഷി ഓഫീസർ അലക്സ്, പാടശേഖരത്തിൻ്റെ പ്രസിഡൻ്റ് സുകേശൻ നായർ, സെക്രട്ടറി വിനയ് എം.എസ്, കൃഷിക്കാരായ മുരളീധരൻ നായർ, ദിനേശ് കുമാർ, ആർ. വേണുനാഥ്, വേണു നാഥൻ നായർ, രാജൻ നായർ, ജഗൻ നാഥൻ നായർ, ഷമ്മി കുമാർ, ഹരീശൻ നായർ, വിജയകുമാരൻ നായർ, മുഹമ്മദ്, പുന്നൈക്കുന്ന് തൊഴിലുറപ്പ് മാറ്റ്മാരായ അനിത, റീബ, ശോഭന, പ്രിയ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!