ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ‘ടേക്ക് എ ബ്രേക്ക്’ തുറന്നു

eiZ8E4P9881

ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെ നവകേരളം 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി ഹൈവേയുടെ വശങ്ങളിൽ യാത്ര ചെയ്തു വരുന്ന പൊതു ജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുവാനും അൽപസമയം വിശ്രമിക്കാനും അത്യാവശ്യം ലഘു ഭക്ഷണങ്ങൾ ലഭ്യമാക്കാനും ഉതകുന്ന തരത്തിലാണ് ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

അർബൻ അഗ്ലോമറേഷൻ ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ മാമം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, കോടതി സമുച്ചയം, പൂവൻപാറ എന്നീ സ്ഥലങ്ങളിൽ ഈ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ടേക്ക് എ ബ്രേക്ക്‌ പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക അംബിക നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അരുൺ കെ എസ് സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ ജി തുളസീധരൻപിള്ള, കൗൺസിലർമാരായ ഷീജ എസ്, എ നജാം, രമ്യ, അവനവഞ്ചേരി രാജു, എസ് ഗിരിജ ടീച്ചർ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഫൈസി, എറ്റിഒ സുധിൽ പ്രഭനന്ദലാൽ, ഹെൽത്ത്‌ സൂപ്പർവൈസർ റാം കുമാർ നന്ദി രേഖപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!