മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽപെട്ട് ഒരാൾ മരിച്ചു.

eiQTXNX8677

അഞ്ചുതെങ്ങ്: മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് കുരിശ്ശടിമുക്ക് സ്വദേശി അനു ആഡ്രുസാണ് ( 33 ) മരിച്ചത്.

അഞ്ചുതെങ്ങ് കുരിശ്ശടി ഭാഗത്തുനിന്നും മത്സ്യബന്ധനത്തിന് പോയ വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് അപകടം സംഭവിച്ചത്.
ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മത്സ്യതൊഴിലാളികൾ അനുവിനെ കരയ്ക്കെത്തിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയ്ക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!