റിട്ടയേർഡ് ഹെഡ്മാസ്റ്റർ ജി ഭാസ്കരപിള്ള അന്തരിച്ചു

ei6LORH20026

ആറ്റിങ്ങൽ: റിട്ടയേർഡ് ഹെഡ്മാസ്റ്റർ തോട്ടയ്ക്കാട് പറക്കുളം ലക്ഷ്മി നിലയത്തിൽ ജി ഭാസ്കരപിള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. ഇന്ന് രാവിലെ വീട്ടിൽവച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വൈകിട്ട് നാലരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു

മണമ്പൂർ യുപി സ്കൂളിൽ നിന്നും ഹെഡ്മാസ്റ്റർ ആയി റിട്ടയർ ചെയ്തശേഷം സജീവമായി പൊതുപ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. സിപിഎം കരവാരം ലോക്കൽ കമ്മിറ്റി അംഗമായും , കരവാരം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിരുന്നു .

ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയായി റിട്ടയർ ചെയ്ത ഭാര്യ സുഭദ്ര കുറച്ചുനാൾ മുമ്പാണ് മരണപ്പെട്ടത്.

മക്കൾ ലക്ഷ്മി (ജി എച്ച് എസ് എസ് അവനവഞ്ചേരി ) , റാണി ( മറയിൻ എൻജിനീയറിങ് കോളേജ് )

മരുമക്കൾ: ശ്രീകുമാർ (കെഎസ്ആർടിസി), അഭിലാഷ് (ഏഷ്യാനെറ്റ് ).

സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!