മംഗലപുരം പാട്ടത്തിൽ ഗവ. എൽ.പി.സ്കൂളിൽ രക്തസാക്ഷി ദിനാചരണം

IMG_20230130_222405

പാട്ടത്തിൽ ഗവ. എൽ.പി.സ്കൂളിലെ രക്തസാക്ഷി ദിനാചരണം മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി

വാർഡ് മെമ്പർ എസ്. ശ്രീലത അധ്യക്ഷയായിരുന്നു. എഴുപത്തിയഞ്ചാം രക്തസാക്ഷി ദിനത്തിന്റെ സ്മരണയ്ക്കായി എഴുപത്തഞ്ച് മൺചെരാതുകൾ തെളിയിച്ചു. നാലാം ക്ലാസിലെ ഇബ്രാഹിം ഗാന്ധി വേഷധാരിയായി

75 കുട്ടികൾ ചേർന്ന് ഗാന്ധി ഭജൻ ആലപിച്ചു. ഗാന്ധി ദർശൻ ജില്ലാ കൺവീനർ ബി. ബീന ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.

സ്കൂൾ വികസന സമിതി കൺവീനർ എ.ആർ. മുഹമ്മദ് ഗാന്ധി അനുസ്മരണം നടത്തി. ഹെഡ്മാസ്റ്റർ കൃഷ്ണൻ കുട്ടി മടവൂർ സ്വാഗതം പറഞ്ഞു. ഗാന്ധിജിയെ കുറിച്ചെഴുതിയ സ്വന്തം കവിതയും അവതരിപ്പിച്ചു.
സർവ മത പ്രാർത്ഥന, വിശ്വ ശാന്തി മൗനാചരണം, ഗാന്ധി ക്വിസ്, ഗാന്ധി കവിതാലാപനം തുടങ്ങിയ വിവിധ പരിപാടികൾ ദിനാചരണത്തോടനുബന്ധിച്ച് നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!