Search
Close this search box.

അഞ്ചുതെങ്ങ്  സർവ്വീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേടെന്ന് ആരോപണം , കോൺഗ്രസ് പ്രക്ഷോഭത്തിൽ

eiDC95O59976

അഞ്ചുതെങ്ങ് സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രക്ഷോഭത്തിനു തയ്യാറെടുക്കുന്നു.

ബാങ്കിൽ 42 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ഈ മാസം 24ന് നടന്ന ബാങ്ക് ഭരണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് വിഷയം ചർച്ച ചെയ്യപ്പെട്ടതെന്നും എന്നാൽ തിരിമറി ഇതിലും വലുതാണെന്നും, ആഡിറ്റിങ്ങ് നടത്തി റിപ്പോർട്ട് പുറത്ത് വിടണമെന്നും,സാമ്പത്തിക തിരിമറി വിജിലൻസ് അന്വേഷിക്കണമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

അതിന്റെ ഭാഗമായി നാളെ(01.02.23) ബുധനാഴ്ച്ച 10 മണിക്ക് ബാങ്കിന് മുൻപിൽ പ്രതിഷേധ സമരം നടത്താൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും, കയർ,കർഷക,കൂലി തൊഴിലാളികളുടെയും തുച്ഛമായ സമ്പാദ്യമാണ് കമ്മ്യൂണിസ്റ്റ് ഭരണ സമിതി കൊള്ളയടിച്ചതെന്നും സാമ്പത്തിക ക്രമക്കേടിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്, ബാങ്ക് പ്രസിഡന്റ്‌ രാജി വെക്കണമെന്നും ഭരണ സമിതി പിരിച്ചു വിടണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പറഞ്ഞു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!