‘ഗാന്ധി സ്മൃതി’ ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റി

ei6ZQ9178724

“രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്, പ്രതിരോധമുയർത്തുക” എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടശ്ശേരിക്കോണം ജംഗ്ഷനിൽ വച്ച് സംഘടിപ്പിച്ചഗാന്ധി സ്മൃതി ഡിവൈഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പി പ്രമോഷ് ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സൂരജ് ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി ലെനിൻ രാജ് സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി, ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന, മനീഷ് കെ പി, ടി എൻ ഷിബു തങ്കൻ, ഗിരീഷ് ലാൽ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ രാഹുൽ, ബാദുഷ ഷാജി, എ എസ് അഖിൽ തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിൽ വെച്ച് ലഹരിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ ക്യാമ്പയിനായ ലഹരിയാകാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ ഫുട്ബോൾ മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫി ഒ എസ് അംബിക എംഎൽഎ വിതരണം ചെയ്തു. തുടർന്ന് ബിബിസിയുടെ ഡോക്യുമെന്ററി മോഡി- ദി ക്വസ്റ്റ്യൻ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. ബ്ലോക്ക്‌ ട്രഷറർ എ എസ് ഷാഹിൻ കൃതജ്ഞത രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!