യുവകലാസാഹിതിയുടെ ഒ.എൻ.വി അനുസ്മരണവും ഗാനസന്ധ്യയും ഫെബ്രുവരി 6ന് വർക്കലയിൽ

eiKYK8D79155

വർക്കല : യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒ.എൻ.വി അനുസ്മരണവും ഗാനസന്ധ്യയും ഫെബ്രുവരി 6 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വർക്കല ടി. എ. മജീദ് സ്മാരക ഹാളിൽ നടക്കും.

യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത്‌ അംഗവുമായ ഗീതാ നസീർ ഉദ്ഘാടനം ചെയ്യും. ചാത്തന്നൂർ എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എസ്. ജയപ്രകാശ് ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തും. യുവകലാസാഹിതി വർക്കല മണ്ഡലം പ്രസിഡന്റ് ഷോണി ജി. ചിറവിള അധ്യക്ഷത വഹിക്കും.

യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്കം, സെക്രട്ടറി അഡ്വ. സി. എ നന്ദകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ചെറുന്നിയൂർ ബാബു, മണ്ഡലം ജോയിന്റ് സെക്രട്ടറി അഡ്വ. എം എം. ഫാത്തിമ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. സുരേന്ദ്രൻ, മുബാറക്ക് റാവുത്തർ എന്നിവർ സംസാരിക്കും. യുവകലാസാഹിതി വർക്കല മണ്ഡലം സെക്രട്ടറി സുജാതൻ കെ. അയിരൂർ സ്വാഗതവും വൈസ് പ്രസിഡന്റ് ചെറുന്നിയൂർ സിന്ധു നന്ദിയും പറയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!