Search
Close this search box.

2023-24 കേന്ദ്ര ബജറ്റ് അവതരണം – തത്സമയം

Fn26ILgagAIheLr

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ 2023-2024 കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി.

സ്വതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് മന്ത്രി. അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിൻ്റെ ബ്ലൂ പ്രിൻറാണിത്. സർവതലസ്പർശിയായ ബജറ്റാണ്. ഇന്ത്യൻ സമ്പത്ത് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ആഗോളതലത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ മതിപ്പോടെ നോക്കുന്നു. കഴിഞ്ഞ ബജറ്റിൻ്റെ അടിത്തറയിൽ നിന്ന് കെട്ടി പൊക്കുന്നതാണ് ഈ ബജറ്റ്. G20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

കേന്ദ്ര ബജറ്റിന് ഏഴ് മുൻഗണനാ വിഷയങ്ങൾ. വികസനം ,യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ തുടങ്ങിയ വിഷയങ്ങൾക്കാണ് ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നത്.

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികൾക്ക് തന്നെ എന്നും മുൻഗണന നൽകി. ലോകത്ത് ഏഴ് ശതമാനം സാമ്പത്തിക വളർച്ച നേടി ഇന്ത്യ തിളങ്ങുന്നു. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിനെന്ന് തന്നെയാണ് മുദ്രാവാക്യം. യുവാക്കളുടെയും,സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകും. വലിയ അവസരങ്ങളാണ് യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷൻ, 11.7 കോടി ശൗചാലയങ്ങൾ ഇതെല്ലാം യാഥാർത്യമാക്കി.

പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

ആളോഹരി വരുമാനം ഇരട്ടിയിലധികം വർധിച്ച് 1.97 ലക്ഷം രൂപയായി. ഈ 9 വർഷത്തിനുള്ളിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും വലിയ 10-ൽ നിന്ന് 5-ആം സ്ഥാനത്തേക്ക് വളർന്നു

ബജറ്റ് – മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി, കുട്ടികൾക്കും, കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും.

മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി രൂപ നീക്കി വെക്കും. സഹകരണ സ്ഥാപനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു. നിലവിലെ 157 മെഡിക്കൽ കോളേജുകൾക്ക് അനുബന്ധമായി 157 നഴ്സിങ് കോളേജുകളും സ്ഥാപിക്കും. അരിവാൾ രോഗം നിർമ്മാർജ്ജനം ചെയ്യും. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കും.

ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വർഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കും. ഏകലവ്യ സ്കൂളുകൾ കൂടുതൽ സ്ഥാപിക്കും. 38800 അധ്യാപികരെ നിയമിക്കും.

കുട്ടികൾക്കും, കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും. ലൈബ്രറികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകും. പഞ്ചായത്ത് വാർഡ് തലത്തിലും സഹായം നൽകുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യയെ മില്ലറ്റ് ഹബ്ബാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് പ്രഖ്യാപനത്തിലായിരുന്നു ധനമന്ത്രിയുടെ പരാമർശം. രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിത്തുകൾ രാജ്യത്ത് എത്തിക്കുമെന്നും കൃഷിക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു.കർഷകർക്കും വ്യവസായികൾക്കും ഏകജാലക പദ്ധതി രൂപീകരിക്കും. ഹൈദരാബാദിൽ ശ്രീ അന്ന ഗവേഷക കേന്ദ്രം ആരംഭിക്കും. കാർഷിക ഉത്തേജക ഫണ്ട് നടപ്പിലാക്കും. ശ്രീ അന്ന പദ്ധതി നടപ്പിലാക്കും.

കാർഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും. കൃഷി അനുബന്ധ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ഫണ്ട് വരും.രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ക്കായി 2 ലക്ഷം കോടിയോളം ചെലവാക്കും. കാര്‍ഷിക വായ്പ 20 ലക്ഷം കോടിയായി ഉയര്‍ത്തും

തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പിഴ തുക , ജാമ്യ തുക എന്നിവക്ക് സർക്കാർ സഹായം നൽകും.

രാജ്യത്ത് മൂലധന നിക്ഷേപം കൂടിയെന്ന് കേന്ദ്ര ബജറ്റ് 2023 അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ജി ഡി പി യുടെ 3. 3% ശതമാനം വർധനവുണ്ടായി. 2019- 20 കാലഘട്ടത്തേക്കാൾ മൂന്നിരട്ടിയാണ് ഈ വർധന.

ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്

ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 – 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു.

മാലിന്യ നിർമ്മാർജ്ജനത്തിന് ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കുമെന്നും അതിന് പ്രോത്സാഹനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഖര, ദ്രവ മാലിന്യ നിർമ്മാർജ്ജനത്തിന് മിഷൻ കർമ്മയോഗി പദ്ധതി നടപ്പാക്കും. ഇതിലൂടെ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടാൻ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ. നാഷണൽ ഡാറ്റാ ഗവേണൻസ് പോളിസി കൊണ്ടു വരും.

ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും , ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറിൽ സൗകര്യമൊരുക്കും

ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. പാൻ കാർഡ് – തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും.

ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നൽകുമെന്ന് മന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജം പദ്ധതികൾക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. 20700 കോടി നിക്ഷേപം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പി എം പ്രണാം പദ്ധതി ആരംഭിക്കും.

കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും. 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്റർ സ്ഥാപിക്കും. തണ്ണീർത്തട വികസനത്തിന് അമൃത് ദരോഹർ  പദ്ധതി ആരംഭിക്കും.

നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികസന യോജന 4. O ആരംഭിക്കും. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും.

വിനോദ സഞ്ചാര മേഖലയിൽ 50 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സൗകര്യങ്ങൾ വർധിപ്പിക്കും.
പ്രാദേശിക ടൂറിസം വികസനത്തിനായി ” ദേഖോ അപ്നാ ദേശ് ” തുടരും

കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.

പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും.സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും.

അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങും

ബജറ്റ് : ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി, വ്യവസായ രജിസ്ട്രേഷൻ ലളിതവത്കരിക്കാൻ നടപടി

ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി. ചെറുകിട സ്ഥാപനങ്ങൾക്ക് (MSME) വായ്പ പലിശ ഒരു ശതമാനമായി കുറക്കും.

ഡിജിറ്റൽ ഇടപാടുകൾ വർധിച്ചു. 2022 ൽ 76 % വളർച്ച ഉണ്ടായി

വ്യവസായ രജിസ്ട്രേഷൻ ലളിതവത്കരിക്കാൻ നടപടി

സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉൽപ്പന്നം പ്രോത്സാഹിപ്പിക്കാൻ പദ്ധതി. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ സ്ഥാപിക്കും.മറ്റു സംസ്ഥാനങ്ങളുടെ ഉൽപ്പന്നങ്ങളും എത്തിക്കാം

മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി 30 ലക്ഷമായി ഉയർത്തി.

വനിതകൾക്കും, പെൺകുട്ടികൾക്കുമായി മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. 2 വർഷത്തേക്ക് 7.5% പലിശ.

വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ്. ആപ്പിൽ വിനോദ സഞ്ചാര മേഖലകളുടെ വിവരങ്ങൾ ക്രോഡീകരിക്കുമെന്നും പ്രഖ്യാപനം

കർണാടകക്ക് 5300 കോടി വരൾച്ചസഹായം

വസ്ത്രം, സിഗരറ്റ്, സ്വർണം, വെള്ളി, ഡയമണ്ട് എന്നിവയ്ക്ക് വിലകൂടും

വെെദ്യുതി വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്ക് വിലകുറവ്.കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും.

മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു.

വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ്.

തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും

മാസവരുമാനക്കാർക്കുള്ള നിക്ഷേപ പരിധി 9 ലക്ഷമാക്കി

ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു.

നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചു .

ഇൻകം ടാക്സിൽ നിലവിൽ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി.

ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി.

15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം.

ഏഴ് ലക്ഷം വരെ വേതനമുള്ളവർ ഇനി ആദായ നികുതി അടക്കേണ്ടി വരില്ല. ആദായ നികുതിയിൽ ഇളവ് വരുത്തിയിട്ടില്ല.

മൂന്ന് ലക്ഷം വരെ നികുതിയില്ല, 3 മുതൽ 6 ലക്ഷം വരെ 5 ശതമാനം, 6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനം, 9 മുതൽ 12 ലക്ഷം വരെ 15 ശതമാനം, 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം,15 ലക്ഷത്തിന് മുകളിൽ 30 ശതമാനം

രണ്ടുകോടി വിറ്റുവരവുള്ള ചെറുകിട വ്യവസായ മേഖലയ്ക്ക് നികുതിയിളവ്

മൊബൈല്‍ ഫോണിനും ടി.വിക്കും വിലകുറയും

ടെലിവിഷന്‍ പാനലുകള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. ടെലിവിഷന്‍ പാനലുകളുടെ തീരുവ 2.5 ശതമാനമാണ് കുറയുക.

മൊബൈല്‍ നിര്‍മാണ സാമഗ്രികളുടെ തീരുവ കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു.

പാന്‍ കാർഡ് തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി

Updating…..

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!