കടയ്ക്കാവൂർ : മണനാക്ക് – കവലയൂർ റോഡിൽ ഇരുചക്ര വാഹനം അപകടത്തിൽപെട്ട് യുവാവ് മരിച്ചു. പെരുംകുളം മാടൻകാവ് നൗഷാദ് തൻസീ ദമ്പതികളുടെ മകൻ മുഹമ്മദ് നസീബ് (23) ആണ് മരിച്ചത്.
ഇന്നു രാവിലെ പത്തര മണിയോടെ മണനാക്ക് കവലയൂർ റോഡിൽ പൂവത്തുങ്കൽ വളവിലാണ് അപകടം. മണനാക്ക് ഭാഗത്ത് നിന്നും നസീബ് സഞ്ചരിച്ചുവന്ന ഹോണ്ട ഡിയോ തെന്നി മാറി റോഡിലേക്ക് വീണപ്പോൾ കവലയൂർ ഭാഗത്തുനിന്ന് വന്ന ബുള്ളറ്റ് ഇടിക്കുകയും ബുള്ളറ്റിൽ ഉണ്ടായിരുന്നവരും റോഫിലേക്ക് വീഴുകയുമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് നസീബിനെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലുംമരണം സംഭവിച്ചു. ബുള്ളറ്റിൽ ഉണ്ടായിരുന്നവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കടയ്ക്കാവൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.