ബഡ്ജറ്റിൽ വാമനപുരത്തിന് 10.5 കോടിയുടെ പ്രവൃത്തികൾക്ക് അനുമതി.

ei088FE30524

സംസ്ഥാന സർക്കാർ ബഡ്ജറ്റ് 2023 – 24 ൽ ഉൾപ്പെടുത്തി വാമനപുരം നിയോജക മണ്ഡലത്തിൽ 10.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തിയെന്ന് അഡ്വ.ഡി കെ മുരളി എം.എൽ എ.

പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ പുല്ലമ്പാറ സി.എച്ച്.സി കെട്ടിട നിർമ്മാണം ( 2.5 കോടി),

പനവൂർ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര – ചെമ്പൻകോട് – നീർപ്പാറ – താന്നിമൂട് റോഡ് നവീകരണം (2 കോടി),

പാങ്ങോട് പഞ്ചായത്തിലെ ചെറ്റക്കടമുക്ക് – പാകിസ്ഥാൻ മുക്ക് – കൊച്ചാലുംമൂട് – ചടയൻമുക്ക് റോഡ് നവീകരണം ( 2 കോടി),

നെല്ലനാട് ഗ്രാമപഞ്ചായത്തിലെ ആലന്തറ നീന്തൽകുള നവീകരണം ( 1 കോടി) ,

പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ സ്റ്റേഡിയം നവീകരണം (1 കോടി ),

പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂൾ കെട്ടിട നിർമ്മാണത്തിന് ( 1 കോടി),

പനവൂരിൽ അഗ്രോ സർവീസ് സെൻറർ (എസ്.റ്റി) കെട്ടിടം നവീകരണം ( I കോടി), എന്നീ പദ്ധതികൾക്കാണ് ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!