‘മരണത്തിലും ഒരുമിച്ച് ‘- ഭർത്താവിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു

eiJW6N880697

പെരുമാതുറ : ഭർത്താവിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു. പെരുമാതുറ വലിയപ്പള്ളിക്ക് സമീപം വെളിവിളാകം വീട്ടിൽ അബ്ദുൽ ഖരീം (70), ഭാര്യ നസീമ (59) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളകളിൽ വിടവാങ്ങിയത്.

ശനിയാഴ്ച വൈകിട്ടോടെയാണ് അസുഖബാധിതനായി കിടപ്പിലായിരുന്ന ഭർത്താവ് അബ്ദുൽഖരീം അന്തരിച്ചത്. പിറ്റേന്ന് രാവിലെ 8 മണിക്ക് ഖബറടക്കാനിരിക്കെയാണ് രാവിലെ ആറ് മണിയോടെ ഭാര്യയും മരിച്ചത്. ഇരുവരുടെയും വിയോഗം ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.

നജിത, നബീൽ എന്നിവർ പരേതരുടെ മക്കളും ഫിറോസ് ഖാൻ, നദ എന്നിവർ മരുമക്കളുമാണ്. ഞായറാഴ്ച രാവിലെ 9 മണിയോടെ പെരുമാതുറ വലിയപള്ളി ജുമാ മസ്ജിദിൽ ഇരുവരുടെയും മയ്യിത്ത് നമസ്കാരം ഒരുമിച്ച് നിർവഹിച്ച ശേഷം അടുത്തടുത്ത ഖബറുകളിൽ തന്നെ ഖബറടക്കം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!