നെടുമങ്ങാട്: നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോക ക്യാൻസർ ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു.
ബോധവൽക്കരണ ദിനാചരണം മുൻ നഗരസഭ കൗൺസിലർ അഡ്വ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ഇല്യാസ്, കെ എസ് പ്രമോദ്, പി അബ്ദുൽസലാം, എം.എ. കുട്ടി, കെ വിജയൻ, സുരേന്ദ്രൻ എം, അഫ്സൽ പത്താം കല്ല്, എ മുഹമ്മദ്, ബിന്ദു. ആർ തുടങ്ങിയവർ സംബന്ധിച്ചു.