ഫ്രൂട്ട് ഫ്രൻസി കനിയുത്സവവുമായി ഗവ: എൽപിഎസ് ചെമ്പൂര്

eiFGWZP80296

പ്രീ സ്കൂൾ കുരുന്നുകൾക്കായി ഫ്രൂട്ട് ഫ്രൻസി എന്ന പേരിൽ ഫ്രൂട്ട് ഫെസ്റ്റ് സംഘടിപ്പിച്ച് ഗവ: എൽപിഎസ് ചെമ്പൂര്.

എൽകെജിയിലും യുകെജിയിലും പഠിക്കുന്ന കുട്ടികൾക്കായാണ് ഫ്രൂട്ട് ഫ്രൻസി- കനി ഉത്സവം നടത്തിയത്.

പഴക്കാലത്തിന്റെ രുചിയോർമ്മകളിലേക്ക് രക്ഷിതാക്കളെ കൂടി കൂട്ടി കൊണ്ടുപോകുന്ന രീതിയിലാണ് ഫ്രൂട്ട് ഫ്രെന്‍സി കനി ഉത്സവം സംഘടിപ്പിച്ചത് .

വിവിധതരം പഴങ്ങളുടെയും പഴങ്ങൾ കൊണ്ടുള്ള വിഭവങ്ങളുടെയും പ്രദർശനമാണ് നടന്നത്. ചക്ക, മാങ്ങ, കൈതച്ചക്ക, ആപ്പിൾ, ഓറഞ്ച്, മുന്തിരി, തണ്ണിമത്തൻ, അവക്കാഡോ, ഗ്രീൻ ആപ്പിൾ, എന്നിങ്ങനെയുള്ള വ്യത്യസ്ത ഫലവർഗ്ഗങ്ങളുടേയും, അവ ഉപയോഗിച്ചുള്ള ആഹാര സാധനങ്ങളായ ബനാന കട്ലെറ്റ്, ബനാന പോള, ചക്കപ്പഴ പായസം, ഉന്നക്കായ, ബനാന മിൽക്ക് ഷേക്ക്, നേന്ത്രപ്പഴ പ്രഥമൻ, പഴംപൊരി ,മുന്തിരി ജ്യൂസ് ,തണ്ണിമത്തൻ ജ്യൂസ് ,പൈനാപ്പിൾ ജ്യൂസ് ,ജിഞ്ചർ പൈനാപ്പിൾ ജ്യൂസ്, ഫ്രൂട്ട് സലാഡ്, ഓറഞ്ച് അലുവ, മത്തൻ ഹൽവ, ഏത്തക്കാ ഉണ്ണിയപ്പം, പൈനാപ്പിൾ പച്ചടി, ബനാന കിണ്ണത്തപ്പം ,പപ്പായ ഹൽവ, പഴ പായസം ,ഈന്തപ്പഴം അച്ചാർ, ഈന്തപ്പഴം പായസം, ഓറഞ്ച് ഹൽവ, ആപ്പിൾ അച്ചാർ, ബനാന പുഡിങ് , എന്നിങ്ങനെയുള്ള നൂറ്റമ്പതോളം ഭക്ഷണസാധനങ്ങ ളുടെ പ്രദർശനവും നടന്നു.

അമ്പഴങ്ങയും, കാരക്കയും, കൈതച്ചക്കയും, മാമ്പഴവുമൊക്കെ നിറഞ്ഞുനിന്നിരുന്ന രുചി മണങ്ങളുടെ പഴയ കാലത്തിലേക്ക് മുതിർന്നവരെ കൂടി കൊണ്ടുപോകുന്ന പ്രവർത്തനമായിരുന്നു ഫ്രൂട്ട് ഫ്രൻസി കനിയുത്സവം.

പ്രഥമധ്യാപിക ജാസ്മിൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പ്രവീൺ ഹരിശ്രീ അധ്യക്ഷനായി. അധ്യാപകർ, പിടി അംഗങ്ങൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.

കനിയുത്സവത്തിൻ്റെ ഭാഗമായി പഴങ്ങൾ കഥാപാത്രങ്ങളായി വരുന്ന കവിതകളുടെയും, കഥകളുടെയും, പാട്ടുകളുടെയും, പോഷകസമൃദ്ധമായ ഫലവർഗങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ചാർട്ടുകളുടേയും പോസ്റ്ററുകളുടേയും പ്രദർശനവും നടന്നു. ജങ്ക് ഫുഡിൽ നിന്നും പോഷകസമൃദ്ധമായ പഴവർഗ്ഗങ്ങളുടെ ഉപയോഗത്തിലേക്ക് കുട്ടികളെ നയിക്കുക ,നല്ല ആഹാരശീലവും നല്ല ആരോഗ്യ ശീലവും ഉള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഫ്രൂട്ട് ഫ്രൻസി- കനിയുത്സവം സംഘടിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!