Search
Close this search box.

യുവതിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.

eiBQUHB98413

ചിറയിൻകീഴ് : കുടുംബ വീട്ടിൽ നിന്നും അമ്മയെ സഹോദരിയും കാമുകനും അതിക്രമിച്ചു കയറി ഇറക്കിവിട്ടത് ചോദ്യം ചെയ്ത യുവതിയെയും അമ്മയേയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.

ശാർക്കര പെരുമാതുറ കശാലക്കകം തെരുവിൽ കൈവിളാകം വീട്ടിൽ അഷറഫിന്റെ മകൻ അൻസിലിൽ (31) നെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റുചെയ്തത്.

കുടുംബവീട്ടിൽ അതിക്രമിച്ചു കയറി അമ്മയെ സഹോദരിയും കാമുകനും ഇറക്കിവിട്ടത് ചോദ്യം ചെയ്ത യുവതിയെയും അമ്മയെയും പ്രതി ദേഹോപദ്രവം ഏൽപ്പിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി ബിനുവിന്റെ മേൽനോട്ടത്തിൽ ചിറിയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുകേഷ് ജി.ബി. സബ്ബ് ഇൻസ്പെക്ടർ മനു ആർ സിപിഒ മാരായ ബിനു, സവാദ്, അഹമ്മദ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!