ആറ്റിങ്ങൽ നഗരസഭ എട്ടാം വാർഡിൽ കൗൺസിലർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

IMG-20230206-WA0122

ആറ്റിങ്ങൽ: നഗരസഭ 8-ാം വാർഡിലെ പ്രവർത്തനങ്ങൾ ഏകോകിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൗൺസിലർ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.

രാജ്യസഭ എംപി. എഎ.റഹീം ഒഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ആർഎസ്. അനൂപ് സ്വാഗതം പറഞ്ഞ യോഗത്തിൽ വാർഡ് വികസന സമിതി കൺവീനർ റ്റിഎൽ. പ്രഭൻ അധ്യക്ഷനായി.

നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി, സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജിബി ജി.ആർ യോഗത്തിന് നന്ദിയും പറഞ്ഞു.

കൂടാതെ കൗൺസിലർ ഓഫീസിന് സമീപത്ത് സ്ഥിതി ചെയ്യുന്ന അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഫിറ്റ്നസ് ലഭിക്കാത്ത ബഹുനില മന്ദിരം സന്ദർശിക്കുകയും ഫിറ്റ്നസ് കിട്ടാൻ വേണ്ട അടിയന്തിര ഇടപെടൽ നടത്തുമെന്ന് ഉറപ്പു നൽകിയ ശേഷമാണ് എഎ.റഹീം മടങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!