വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ വൻ സാമ്പത്തിക അഴിമതിയും പിൻ വാതിൽ നിയമനവും: ഡോ വി.എസ് അജിത് കുമാർ.

eiZP2Q164502

ആറ്റിങ്ങൽ : – ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ വൻ സാമ്പത്തിക അഴിമതിയും പിൻ വാതിൽ നിയമനവും നടന്നു വരികയാണെന്ന് ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ്. അജിത് കുമാർ.

രോഗികൾക്ക്‌ ടോക്കൺ ടിക്കറ്റ് നൽകിയ ഇനത്തിൽ രണ്ട് ലക്ഷത്തിൽ ഏറെ രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നും പരിശോധന നടക്കുകയാണെന്നും സുരഭി എന്ന ജീവനക്കാരിയെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് നേതാക്കളുമായുള്ള ചർച്ചയിൽ സൂചിപ്പിയ്ക്കുകയുണ്ടായി. പണാപഹരണം തെളിഞ്ഞ സാഹചര്യത്തിൽ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

ചെയർപേഴ്സണോ, ഹോസ്പിറ്റൽ മോണിട്ടറിങ് കമ്മിറ്റിയോ കേസ് എടുക്കാൻ പറഞ്ഞിട്ടില്ലെന്നു സൂപ്രണ്ട് മറുപടി പറഞ്ഞു.

ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രി സി. പി. എം കാരുടെ സാമ്പത്തിക സ്രോദസ് ആയി മാറിയിരിക്കുകയാണെന്നും ഇഷ്ടപ്പെട്ടവരെ ദിവസ വേദനത്തിൽ നിയമിച്ചു പണാപഹരണവും, തട്ടിപ്പും കഴിഞ്ഞ കുറെ കാലമായി നടന്നുവരികയാണെന്ന് നേതാക്കളായ എസ്. ശ്രീരംഗൻ, മണനാക്കു ഷിഹാബുദീൻ, കെ. കൃഷ്ണമൂർത്തി എന്നിവർ പറയുകയുണ്ടായി.

സന്നദ്ധ സംഘടനകൾ നഗരസഭക്കും ആശുപത്രിക്കും കൈമാറിയ ആംബുലൻസുകൾ ഡ്രൈവർ ഇല്ലാത്തതിന്റെ പേരിൽ പ്രവർത്തിപ്പിക്കാത്തതുമൂലം തുരുമ്പെടുത്തു ഉപയോഗശൂന്യമായി കിടക്കുന്നു. നിസാര രോഗങ്ങൾക്ക് മെഡിക്കൽ കോളേജിൽ റഫർ ചെയ്യുന്നു. ആംബുലൻസ് അറേഞ്ച്ചെയ്തു കൊടുക്കുന്നു.ഡോക്ടർമാർ എഴുതികൊടുക്കുന്ന കുറിപ്പടികൾ പ്രത്വേക മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മാത്രമേ വാങ്ങാൻ പാടുള്ളു. ഇതിന്റെ പിന്നിൽ അവിശുദ്ധ ബന്ധങ്ങൾ ആണെന്നും കമ്മീഷൻ എത്തേണ്ടടുത്തു എത്തുമെന്നും അവർ സൂചിപ്പിച്ചു.ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നിലച്ച മട്ടാണ്. മോണിറ്റർ ചെയ്യാൻ ആരുമില്ല. മദ്യപാനികളുടെ സങ്കേതമായി കെട്ടിടങ്ങൾ മാറിയിരിക്കുന്നു.

ഐ. എൻ. റ്റി. യു. സി യുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ നേതാക്കളും പത്രപ്രവർത്തകരും ആശുപത്രി സൂപ്രണ്ടിന്റെ മുറിക്കു മുന്നിൽ എത്തിയതറിഞ്ഞു ടോക്കൺ ഫീ അനധികൃമായി ഈടാക്കിയത് തിരികെ നൽകി തടി തപ്പിയ സംഭവവും അവിടെ അരങ്ങേറി.

പ്രതിഷേധ സമരത്തിന് ശാസ്തവട്ടം രാജേന്ദ്രൻ, യു. പ്രകാശ്, ബി. മനോജ്‌, എം.ഏച്ച്. അഷറഫ്,ഗോപി വലിയകുന്ന്, ആലംകോട് പ്രകാശ്‌,കോരാണി ലാൽ,സുദർശനൻ പിള്ള, ഹേമന്ത് കുമാർ, ചന്ദ്രശേഖരൻ, രത്നകുമാർ,സുലൈമാൻ ആലംകോട് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!