“പരിസ്ഥിതിയെ പ്രണയിച്ച കവിയായിരുന്നു ഒ.എൻ.വി” – യുവകലാസാഹിതി

eiCNGC886072

വർക്കല : പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും മലയാളത്തിന്റെ ശ്രേഷ്ഠഭാഷാ പദവിക്കും ജീവിതം ഒഴിഞ്ഞുവെച്ച മഹത് വ്യക്തിയായിരുന്നു ഒ.എൻ.വി യെന്ന് യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഡ്വ. സി.എ നന്ദകുമാർ അഭിപ്രായപ്പെട്ടു.

യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കല ടി.എ മജീദ് സ്മാരക ഹാളിൽ സംഘടിപ്പിച്ച ഒ.എൻ.വി അനുസ്മരണവും ഗാനസന്ധ്യയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ പട്ടിണി പാവങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും നിസ്വരുടേയും പടപ്പാട്ടുകാരനായിരുന്നു ഒ.എൻ.വി കുറുപ്പ് എന്ന് അദ്ദേഹം പറഞ്ഞു. ചാത്തന്നൂർ എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എസ്. ജയപ്രകാശ് ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തി. ഒ.എൻ.വി കവിതകളുടെ മുഖമുദ്ര മനുഷ്യത്വവും മാനവികതയും ഉയർത്തിപ്പിടിക്കുന്നതാ യിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മനുഷ്യായുസ്സ് കൊണ്ട് ചെയ്തു തീർക്കാവുന്നതിലധികം കാര്യങ്ങൾ പൂർത്തീകരിച്ച ഒ.എൻ.വി നാടക,സിനിമ, സാഹിത്യ മേഖലകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവകലാസാഹിതി വർക്കല മണ്ഡലം പ്രസിഡന്റ് ഷോണി ജി. ചിറവിള അധ്യക്ഷത വഹിച്ചു. ചെറുന്നിയൂർ ബാബു, വി. മണിലാൽ, അഡ്വ. എം. മുഹ്സിൻ, ഡോ. എം. ജയരാജു, അഡ്വ.എം. എം ഫാത്തിമ, കെ. സുരേന്ദ്രൻ, മുബാറക്ക് റാവുത്തർ എന്നിവർ സംസാരിച്ചു. യുവകലാ സാഹിതി വർക്കല മണ്ഡലം സെക്രട്ടറി സുജാതൻ. കെ. അയിരൂർ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ചെറുന്നിയൂർ സിന്ധു നന്ദിയും പറഞ്ഞു. സംസ്ഥാന സ്ക്കൂൾ കലോത്സവ വിജയികൾ ക്കുള്ള സമ്മാനവിതരണവും ഒ.എൻ.വി. കവിതകളുടെയും, ഗാനങ്ങളുടെയും ആലാപനവും പരിപാടിയുടെ ഭാഗമായി നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!