മെഴുകുതിരി കത്തിച്ചു വെച്ചു, കട്ടിലിൽ തീ പടർന്ന് വയോധികന് ദാരുണാന്ത്യം

ei6C1EU16247

വിതുര : കിടപ്പുരോഗിയായ വയോധികന് പ്ലാസ്റ്റിക് കട്ടിലിൽ തീ പടർന്ന് ദാരുണാന്ത്യം.

ആനപ്പാറ കാരിക്കുന്ന് റോഡരികത്തുവീട്ടിൽ തങ്കപ്പ(74)നാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മരിച്ചനിലയിൽ കാണുകയായിരുന്നു.

ഭാര്യ ഷേർലി ഒരുവർഷം മുമ്പ് മരിച്ചു. മകൾ താമസിക്കുന്ന വീട്ടിൽനിന്ന്‌ എല്ലാ ദിവസവും ഭക്ഷണം നൽകാറുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ ഏഴുമണിയോടെ ചായ കൊടുക്കാൻ മുറിയിലേക്ക് കയറിയപ്പോഴാണ് വെന്തെരിഞ്ഞനിലയിൽ മൃതദേഹം കണ്ടത്.

സ്ഥിരമായി മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന ശീലം ഇദ്ദേഹത്തിനുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയിൽ കത്തിച്ചുവെച്ച മെഴുകുതിരിയിൽനിന്നു തീ പകർന്ന്‌ കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കട്ടിലും അടുത്തുകിടന്ന ടീപ്പോയും പൂർണമായി കത്തിനശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!