Search
Close this search box.

ഖബർസ്ഥാൻ പൊളിച്ചുമാറ്റി കൊണ്ടുള്ള നിർമ്മാണ പ്രവർത്തനം അനുവദിക്കില്ല- പ്രതിഷേധവുമായി പലവക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ആക്ഷൻ കൗൺസിൽ

eiA5KX326678

നാവായിക്കുളം : ഖബർസ്ഥാൻ പൊളിച്ചുമാറ്റി കൊണ്ടുള്ള നിർമ്മാണ പ്രവർത്തനം അനുവദിക്കില്ലെന്നും അലൈൻമെന്റ് പുനഃ പരിശോധന നടത്തി ഖബർസ്ഥാൻ ഒഴിവാക്കി കൊണ്ടുള്ള രീതിയിൽ ഉദ്യോഗസ്ഥർ മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പലവക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ആക്ഷൻ കൗൺസിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

പലവക്കോട് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് മുക്കട, കാട്ടുപുതുശ്ശേരി വഴി തോളൂരിൽ എത്തിച്ചേർന്നു.

തുടർന്ന് നടന്ന പ്രതിഷേധ യോഗം എൻ ഷംസുദീൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ്‌ ഷെരിഫ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ വർക്കല കഹാർ, ജനപ്രതിനിധികൾ മത പണ്ഡിതന്മാർ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

പലവകോട് പള്ളിയുടെ ഖബർസ്ഥാന് മുകളിലൂടെ പോകുന്ന കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചത്. ഖബർസ്ഥാൻ പൊളിച്ചുമാറ്റി കൊണ്ടുള്ള നിർമ്മാണ പ്രവർത്തനം അനുവദിക്കില്ല എന്നാണ് ആക്ഷൻ കൗൺസിൽ തീരുമാനം. അലൈൻമെന്റിന് അല്പം മാറ്റം വരുത്തിയാൽ ഖബർസ്ഥാന് ബാധിക്കാത്ത വിധത്തിൽ റോഡ് നിർമ്മിക്കാൻ ആകും. ഇക്കാര്യം ആദ്യകാലങ്ങളിൽ ഉദ്യോഗസ്ഥരും സമ്മതിച്ചതാണെന്നും എന്നാൽ മുന്നറിയിപ്പ് കൂടാതെ ഖബർസ്ഥാൻ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ നിർമ്മിതികളിൽ ഉദ്യോഗസ്ഥർ നമ്പർ ഇട്ടുവെന്നും നാട്ടുകാർ പറയുന്നു. തുടർന്നാണ് ജമാഅത്ത് കമ്മിറ്റി സമര രംഗത്തിറങ്ങാൻ തീരുമാനിച്ചത്.

അടുത്ത കാലങ്ങളിലായി മറമാടിയ ഖബറുകൾ പൊളിച്ചുമാറ്റികൊണ്ട് നിർമാണം അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ പിന്മാറാത്ത പക്ഷം സമരമാർഗങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!