കിളിമാനൂർ : കിളിമാനൂർ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങൾക്ക് ബി ആർ സി നൽകുന്ന അക്കാദമിക പിന്തുണയ്ക്ക് ഒരു പൊൻതൂവൽ കൂടി.
പൊതുവിദ്യാലയ മികവുകളുടെ പങ്കുവയ്ക്കലിന്റെയും പ്രദർശിപ്പിക്കലിന്റെയും വേദിയായ ഓൺലൈൻ പ്ലാറ്റ്ഫോം അരീന യുടെ ഉദ്ഘാടനം ഹയർ സെക്കൻഡറി ആർ ഡി ഡി വി കെ അശോക് കുമാർ നിർവഹിച്ചു.
ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി ആർ സാബു പദ്ധതി വിശദീകരണം നടത്തി. സമഗ്ര ശിക്ഷ കേരളാ ജില്ലാ കോർഡിനേറ്റർ എസ് ജവാദ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
വി എച്ച് എസ് ഇ അസിസ്റ്റന്റ് ഡയറക്ടർ ഒ എസ് ചിത്ര സ്കൂളുകൾ തയ്യാറാക്കിയ മികവിന്റെ വീഡിയോ സി ഡി ഏറ്റുവാങ്ങി.
ആറ്റിങ്ങൽ ഡി ഇ ഒ ബിന്ദു ജി ഐ, ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ അനിൽ ടി കിളിമാനൂർ എ ഇ ഒ വി എസ് പ്രദീപ്,എച്ച് എം ഫോറം സെക്രട്ടറി വി ആർ രാജേഷ്റാം, സ്റ്റാഫ് സെക്രട്ടറി വൈശാഖ് കെ എസ് എന്നിവർ സംസാരിച്ചു.
കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ് അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ ഷബ്ന എ എസ് നന്ദി പറഞ്ഞു