ചെറുന്നിയൂർ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

IMG-20230209-WA0027

ചെറുന്നിയൂർ: ചെറുന്നിയൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്തംഗം പ്രിയദർശിനി രക്തദാനം ചെയ്തുകൊണ്ട് ക്യാമ്പ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ബ്ലോക്ക് അംഗവും സ്കൂൾ പിടിഎ പ്രസിഡന്റുമായ രജനി അനിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അനിൽ എം.ആർ സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സൈജു ചാവർകോട് നന്ദിയും പറഞ്ഞു.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ തുടങ്ങി നിരവധി പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!