യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരുക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

eiVI1QP60547

വിളപ്പിൽ : പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ പന്നിഫാം ഉടമയെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരുക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

പെരുംകുളം കരിയംകോട് തകിടി കിഴക്കുംകര പുത്തൻ വീട്ടിൽ വിഷ്ണുവിനെ (31) ആണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.

വിളപ്പിൽശാല മരത്തകിടിയിൽ പന്നിഫാം നടത്തുന്ന പൂവച്ചൽ പൊന്നെടുത്താംകുഴി അണമുഖം ബിനോയ് ഭവനിൽ ബിനോയിയെ (27) കഴിഞ്ഞ ഡിസംബർ 25ന് ആണ് മൂന്നംഗസംഘം ആക്രമിച്ചത്. തന്റെ കാറിന്റെ ബാറ്ററി മോഷ്ടിച്ചതിനു 3 പേർക്കെതിരെ ബിനോയ് വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു.

പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞു ബിനോയിയെ വിളപ്പിൽശാല മരത്തകിടിയിൽ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. വാൾ, ഇരുമ്പ് കമ്പി എന്നിവ കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ബിനോയ് പ്രാണരക്ഷാർഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി.

പിന്നാലെ അക്രമികൾ ഇരുചക്രവാഹനങ്ങളിൽ കടന്നുകളഞ്ഞു. രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. ഇൻസ്പെക്ടർ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!