Search
Close this search box.

ബസ്സിലെ യാത്രയ്ക്കിടെ മകളുടെ പൊന്നും പണവും ഉൾപ്പെടെയുള്ള പേഴ്സ് മോഷണം പോയി, രേഖകൾ ആറ്റിങ്ങലിൽ എത്തി കൈപ്പറ്റി

ei1YH6661466

ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം ആറ്റിങ്ങൽ നഗരസഭ ശുചീകരണ തൊഴിലാളിക്ക് കളഞ്ഞു കിട്ടിയ രേഖകൾ യഥാർത്ഥ ഉടമക്ക് കൈമാറി. കളഞ്ഞു കിട്ടിയ രേഖകളെ കുറിച്ച് മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് യഥാർത്ഥ ഉടമ കവിത നഗരസഭാ ഓഫീസിലെത്തിയത്.

കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിലെ ജീവനക്കാരിയായ കവിത ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ കെ.എസ്.ആർ.റ്റി.സി ബസിൽ കയറിയിരുന്നു.
ബസിൽ നല്ല തിരക്ക് ഉണ്ടായിരുന്നതിനാൽ ഇവർ നിന്നാണ് യാത്ര ചെയ്തിരുന്നത്.

കഴക്കൂട്ടത്തിറങ്ങിയ കവിത ചിറയിൻകീഴ് ഭാഗത്തേക്കുള്ള ബസിൽ കയറി ചിറയൻകീഴ് സ്റ്റാൻഡിലിറങ്ങി.

കവിതയുടെ പക്കലുണ്ടായിരുന്ന ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പേഴ്സിലാണ് ഈ രേഖകളും അതോടൊപ്പം 10000 രൂപയും അര പവനോളം തൂക്കം വരുന്ന മാലയും, മൂക്കുത്തിയും, വീടിന്റെ താക്കോലും സൂക്ഷിച്ചിരുന്നത്.

ജോലി കഴിഞ്ഞ് മടങ്ങും വഴി മകളുടെ സ്വർണ്ണമാല നന്നാക്കാൻ വേണ്ടിയാണ് മാലയും പണവും കൈയ്യിൽ കരുതിയത്. ബസിറങ്ങിയ ശേഷം ജ്യൂവലറിയിൽ എത്തി ബാഗു തുറന്ന് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ സൂക്ഷിച്ചിരുന്ന പേഴ്സ് കളവുപോയ വിവരം ഇവർ അറിയുന്നത്.

കാര്യവട്ടത്തു നിന്നു കഴക്കൂട്ടം വരെ യാത്ര ചെയ്ത ബസിൽ നിന്നാവാം മോഷണം നടന്നിട്ടുള്ളതെന്ന് കവിത പറയുന്നത്. ചിറയിൻകീഴേക്ക് സഞ്ചരിച്ച ബസിൽ തിരക്കില്ലായിരുന്നെന്നും സുഖമായി ഇരുന്നാണ് യാത്ര ചെയ്തിരുന്നതെന്നും ഇവർ ഓർക്കുന്നു.

വെള്ളിയാഴ്ച്ച കളവുപോയ പേഴ്സിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ കൈക്കലാക്കിയ ശേഷം ആറ്റിങ്ങലിലെ ചവറു കൂനക്ക് സമീപം മോഷ്ട്ടാവ് ഉപേക്ഷിച്ചു പോയ രേഖകളാണ് കഴിഞ്ഞ ദിവസം ശുചീകരണ തൊഴിലാളി അജിക്ക് ലഭിച്ചത്.

കഷ്ടപ്പാടുകൾക്കിടയിലും പൊന്നുമോളുടെ സ്വർണമാല നന്നാക്കാൻ കൂട്ടിവെച്ച പണവും മോളുടെ മാലയും കളവ് പോയതിൽ ഏറെ വിഷമത്തിൽ ആണെങ്കിലും റേഷൻ കാർഡ് ഉൾപെടെയുള്ള പ്രധാന രേഖകൾ നഗരസഭ ഓഫീസിലെത്തി കൈപ്പറ്റിയ ശേഷം അജിക്ക് നന്ദി പറഞ്ഞ ശേഷമാണ് കവിത മടങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!