വിതുരയിൽ 74-കാരിയെ പീഡിപ്പിച്ച 57 കാരനെ വിതുര പോലീസ് അറസ്റ്റ് ചെയ്തു.
വിതുര കല്ലാർ സ്വദേശി ഉണ്ണി (57) ഇന്നലെ രാത്രിയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കല്ലാർ സ്വദേശിയായ 74 കാരിയായ വൃദ്ധയുടെ വീട്ടിൽ മദ്യപിച്ച് വീട്ടിൽ എത്തിയ ഉണ്ണി വൃദ്ധയെ വീട്ടിലെ കിടപ്പുമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തെ തുടർന്ന് വൃദ്ധയുടെ ആരോഗ്യസ്ഥിതി വഷളാവുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇവർ പിന്നീട് വിതുര താലൂക്കാശുപത്രിയിൽ എത്തി ചികിത്സ തേടി. ആശുപത്രിയിലെ ഡോക്ടർമാർ വിതുര പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇന്നലെ രാത്രി തന്നെ ഉണ്ണിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ അടിപിടി കേസിലും ചാരായം വാറ്റ് കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.