Search
Close this search box.

അംഗനവാടിക്ക് സി.പി.ഐ(എം)പച്ചംകുളം ബ്രാഞ്ച് കസേരകൾ വാങ്ങി നൽകി

IMG-20230211-WA0013

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് -27(പച്ചംകുളം) പത്തൊൻപതാം നമ്പർ(കുന്നുവാരം) അംഗനവാടിയ്ക്ക് സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് വാങ്ങി നൽകിയ കസേരകൾ വാർഡ് കൗൺസിലറും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എസ്.ഷീജ അംഗനവാടി ടീച്ചർ ആർ. അനിതയ്ക്ക് കൈമാറി.

സി.പി.ഐ(എം)ബ്രാഞ്ച് സെക്രട്ടറിയും ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ ജി. നാരായണ പിള്ള, ലോക്കൽ കമ്മിറ്റി അംഗം എസ്.സതീഷ് കുമാർ,ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐi ആറ്റിങ്ങൽ വെസ്റ്റ് മേഖലാ പ്രസിഡന്റുമായ പ്രശാന്ത് മങ്കാട്ടു, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

ഇതോടെ വാർഡിൽ പ്രവർത്തിക്കുന്ന എല്ലാ അംഗനവാടികൾക്കും സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് കസേരകൾ ലഭ്യമാക്കിയിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!