വർക്കല ഓടയം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപെട്ട് മരണപ്പെട്ടു.

eiPR8J72884

വർക്കല: വർക്കല ഓടയം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരണപ്പെട്ടു. ബാംഗ്ലൂർ സ്വദേശി സദാശിവ (34) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

ഭാര്യ സ്നേഹ സരസ്വതിയോടൊപ്പം ഉല്ലാസയാത്രയ്ക്കായി എത്തിയ സദാശിവ രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഓടയം ബീച്ചിൽ ഇവർ താമസിക്കുന്ന സ്വകാര്യ റിസോർട്ടിനു സമീപത്തെ ബീച്ചിൽ കുളിക്കാനിറങ്ങുകയായിരുന്നു. തിരയിൽ അകപ്പെട്ട യുവാവിനെ നാട്ടുകാരും ലൈഫ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി വർക്കല ശ്രീനാരായണ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പൂർത്തികരിക്കുമെന്നു അയിരൂർ എസ്ഐ സജിത്ത് അറിയിച്ചു.

ഇവർ വർക്കലയിൽ എത്തിയിട്ട് 2 ദിവസത്തോളം ആയെന്നും ഇന്ന് ഉച്ചയോടുകൂടി തിരികെ ബാംഗ്ലൂർ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!