ശാർക്കരേശ്വരിയുടെ പുണ്യം നേടിയ ചിറയിൻകീഴ് ശാർക്കര പറമ്പിനെ ആവേശം കൊള്ളിച്ചുകൊണ്ട് പ്രസിദ്ധമായ ശാർക്കര പൊങ്കാല നടന്നു.
ഇന്ന് രാവിലെ 9:45ഓടെ ക്ഷേത്രം മേൽശാന്തി തീപകർന്നതോടെ പതിനായിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നും ഉയർന്ന ദേവി ശരണമന്ത്രങ്ങൾ ചിറയിൻകീഴിന്റെ ആരവമായി.
വി ശശി എംഎൽഎ ഉൾപ്പെടെ ഉള്ളവർ പ്രസിദ്ധമായ പൊങ്കാല ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ടു വർഷമായി പൊങ്കാല അർപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ ഇക്കുറി ഭക്തരുടെ തിരക്കാണ് ഉണ്ടായത്.
തിരക്ക് പരിഗണിച്ച് ദേവസ്വം ബോർഡും ചിറയിൻകീഴ് പോലീസും വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ചിറയിൻകീഴിൽ ഒരുക്കിയിരുന്നു.