മുദാക്കൽ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കൈപ്പള്ളികോണം എഡിഎസ് വാർഷികാഘോഷം നടന്നു.
ഗ്രാമപഞ്ചായത്ത് അംഗം പൂവണുത്തുംമൂട് ബിജു ഉദ്ഘാടനം ചെയ്തു. എഡിഎസ് ചെയർപേഴ്സൺ സബീന അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റീജ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യ അതിഥിയായിരുന്നു. സിഡിഎസ് ചെയർപേഴ്സൺ പ്രേമലത, മുൻ സിഡിഎസ് ചെയർപേഴ്സണും വാർഡ് മെമ്പറുമായ സുജിത എന്നിവർ ആശംസാ പ്രസംഗം നടത്തി. ഇന്ത്യൻ വനിതാ പോലീസ് ആർമിയിൽ തിരഞ്ഞെടുക്കപ്പെട്ട നവ്യ, ആശാ പ്രവർത്തകർ എന്നിവർക്ക് ഉപഹാരം നൽകി.