കിളിമാനൂർ :സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂരിന്റെ ആഭിമുഖ്യത്തിൽ വൈ ഐ പി ശാസ്ത്രപഥം ഉപജില്ലാതല ദ്വിദിന റസിഡൻഷ്യൽ ക്യാമ്പിന് തുടക്കമായി.
കേരള ശാത്ര സാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ജി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.
നിത്യ ജീവിതത്തിലെ പ്രശ്നങ്ങളെ കണ്ടെത്തുക, ഗവേഷണപരമായി അവയെ സമീപിക്കുക, ശാസ്ത്രീയ പരിഹാരങ്ങളിൽ എത്തിച്ചേരാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് വൈ.ഐ.പി യുടെ ലക്ഷ്യം.
ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും കെ ഡിസ്കും എസ് എസ് കെയും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ കിളിമാനൂർ സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നു.
ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി ആർ സാബു, എ ഇ ഒ.പ്രദീപ് വി എസ്സ്, ബി.ആർ സി ട്രെയിനർ ഷാനവാസ് ബി, ബിആർസി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പരിശീലകരായ ബിജു വി, ദീപ റാണി ആർ,പ്രദീപ് എസ്, ധന്യ ടി എസ് എന്നിവർ ക്ലാസ് നയിച്ചു.കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ അധ്യക്ഷത വഹിച്ചു.ട്രെയിനർ വൈശാഖ് കെ എസ് നന്ദി പറഞ്ഞു.