നഗരൂർ -കാരേറ്റ് റോഡിൽ ചെറുക്കാരം പാലം പൊളിച്ചുമാറ്റി നവീകരിക്കുന്നു , ഫെബ്രുവരി 16 മുതൽ ഗതാഗത നിരോധനം

eiW1RHO10262

ആറ്റിങ്ങൽ നഗരൂർ -കാരേറ്റ് റോഡിൽ ചെറുക്കാരം പാലം പൊളിച്ചുമാറ്റി പുതിയ പാലം പണിയുന്നതിനാൽ, ഫെബ്രുവരി 16 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

നഗരൂർ ഭാഗത്ത് നിന്നും എം.സി റോഡിലെ കാരേറ്റ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ, പൊയ്കക്കട ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പുളിമാത്ത്-പുല്ലയിൽ റോഡ് വഴി മരോട്ടിക്കടവ് പാലത്തിലൂടെ എം.സി റോഡിലെ പുളിമാത്ത് ജംഗ്ഷനിലേക്കും തിരിച്ചും പോകാവുന്നതാണ്.

ഭാരവാഹനങ്ങൾ കിളിമാനൂർ-നഗരൂർ റോഡ് വഴിയോ വാമനപുരം-കളമച്ചൽ-അയിലം-ഗണപതിയാംകോണം-നഗരൂർ റോഡ് വഴിയോ തിരിഞ്ഞ് പോകണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!