വർക്കല: സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന വിഷയത്തിൽ എസ്.വൈ.എസ് വർക്കല സോൺ കമ്മിറ്റി യൂത്ത് പാർലിമെന്റ് സംഘടിപ്പിച്ചു.
സോൺ പ്രസിഡന്റ് അനീസ് സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. ആലംകോട് ഹാരിസൺ പ്ലാസയിൽ കൺസപ്റ്റ് ടോക്ക്, സോഷ്യൽ ആക്ടിവിസം, മൗലിക വിചാരങ്ങൾ സാധ്യതയും പ്രയോഗവും, ലിബറൽ മോഡേനിറ്റി, ലോക്കൽ ഹിസ്റ്ററി, സംരംഭകത്വം, തൊഴിൽ, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, പ്രാദേശിക വികസന കാഴ്ചപ്പാടുകൾ തുട ങ്ങിയ വിഷയങ്ങളിൽ പഠനവും ചർച്ചയും നടന്നു.
എൻ.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഇസുദ്ദീൻ കാമിൽ സഖാഫി, ആബിദ് ലുത്ഫി, അബ്ദുൽ ജബ്ബാർ സഖാഫി, ഷഹീർ മണക്കാട്, മുനീർ പാഴൂർ, ഷബിൻ എ. മുഹമ്മദ് റാഫി നെടുമങ്ങാട്, നിയാസ് ജൗഹരി, ആർ.പി ഹുസൈൻ മാസ്റ്റർ, ബഷീർ ചെല്ലക്കൊടി എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി. പ്രാദേശിക വികസന കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി ഗിരികൃഷ്ണനുമായി ആലംകോട് നിജാസ് സംവദിച്ചു.
വൈകിട്ട് 06 മണിക്ക് ആലംകോട് ജംഗ്‌ഷനിൽ നടന്ന ആദർശ സമ്മേളനത്തിൽ സിദ്ദീഖ് സഖാഫി അരിയൂർ മുഖ്യപ്രഭാഷണം നടത്തി. ആലംകോട് ഹാഷിം ഹാജി, ഷരീഫ് സഖാഫി, ഷംസുദീൻ അഹ്സനി, ജാബിർ ഫാളിലി, സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് മുഹമ്മദ്, നിസാർ കാമിൽ സഖാഫി ജൗഹരി എന്നിവർ പ്രസംഗിച്ചു. നൗഫൽ മദനി സ്വാഗതവും സിയാദ് വെള്ളൂർക്കോണം നന്ദിയും പറഞ്ഞു.