കണിയാപും ബി. ആർ .സി .യുടെ നേതൃത്വത്തിൽ ശാസ്ത്രപഥം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് വിവിധ ആശയങ്ങൾ അവതരിപ്പിച്ച മിടുക്കരായ 8 മുതൽ 11 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ന്യൂനതന ആശയങ്ങൾ രൂപീകരിക്കുന്നതിയി മണ്ണന്തല ജെ.എം.എം സ്റ്റഡി സെന്ററിൽ ദ്വിദിന സഹവാസ ശിൽപശാലക്ക് തുടക്കമായി.
ശിൽപശാല തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ പാറക്കൽ പദ്ധതി വിശദീകരിച്ചു.
ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എസ്സ്. മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷനായി . ജില്ലാ പ്രോജക്ട്കോ – ഓർഡിനേറ്റർ എസ്സ്.ജവാദ്, ശാസ്ത്രപഥം കോ- ഓർഡിനേറ്റർമാരായ രാജേഷ്ലാൽ, ബിനു ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.
സബ്ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് ദ്വിദിന സഹവാസക്യാമ്പിൽ പങ്കെടുക്കുന്നത്.
ക്യാമ്പിന്റെ സമാപനം 14 ന് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും ചടങ്ങിൽ മികച്ച പ്രസന്റേഷൻ നടത്തുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.