സ്വരാജ് ട്രോഫി- ജില്ലയി‍‍ൽ രണ്ടാം സ്ഥാനം മംഗലപുരം ഗ്രാമപഞ്ചായത്തിന് 

ei8OJ6R66142

മംഗലപുരം : സംസ്ഥാന സർക്കാരിന്‍റെ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍‍‍2021-22 ലെ സ്വരാജ് ട്രോഫി പ്രഖ്യാപനത്തില്‍ തിരുവനന്തപുരം ജില്ലയി‍‍ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മംഗലപുരം ഗ്രാമപഞ്ചായത്ത്.

2018-19 ൽ ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്ത്, 2019-20 ൽ ജില്ലയിലെ മികച്ച പഞ്ചായത്ത്, 2020-21 ല്‍‍ സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച പഞ്ചായത്ത്
എന്നീ പുരസ്കാരങ്ങളുടെ തുടര്‍ച്ചയായാണ് ഈ വര്‍‍‍ഷത്തെ പുരസ്കാര ലബ്ധി.

2023 ഫെബ്രുവരി 18,19 തീയതികളില്‍‍ പാലക്കാട് ചാലിശ്ശേരി-തൃത്താലയില്‍ നടക്കുന്ന 2023 ലെ തദ്ദേശദിനാഘോഷ ചടങ്ങില്‍  പുരസ്കാരം വിതരണം ചെയ്യും.

തദ്ദേശദിനാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രദര്‍‍ശനമേളയില്‍ തിരുവനന്തപുരം ജില്ലയില്‍‍‍‍‍‍ നിന്നും സ്റ്റാ‍‍ൾ അനുവദിച്ചിട്ടുള്ള ഏക പഞ്ചായത്തും മംഗലപുരം ഗ്രാമപഞ്ചായത്താണ്.

ഭിന്നശേഷിക്ഷേമം – വയോജനക്ഷേമം, വനിതാ ശാക്തീകരണം എന്നീ ആശയങ്ങളിലൂന്നിയ മംഗലപുരം ഗ്രാമപഞ്ചായത്തിന്‍റെ സ്റ്റാ‍‍ൾ 16-ാം തീയതി രാവിലെ തന്നെ സജ്ജമാകും. കൂടാതെ പഞ്ചായത്ത്
നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ നേരില്‍ കണ്ടറിയുന്നതിന് വിവിധ ദേശീയ അന്തര്‍ദ്ദേശീയ പഠന സംഘങ്ങൾ സ്ഥിരമായി മംഗലപുരം ഗ്രാമപഞ്ചായത്തില്‍ സന്ദർശനം നടത്താറുണ്ടെന്ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുമ ഇടവിളാകം സെക്രട്ടറി ശ്യാം കുമാർ എന്നിവർ അറിയിച്ചു.

ജില്ലയിൽ ഒന്നാം സ്ഥാനം ഉഴമലയ്ക്കൽ പഞ്ചായത്ത്‌ കരസ്ഥമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!