“ഹരിത വിദ്യാലയം” റിയാലിറ്റി ഷോ സീസൺ 3-ൽ അഭിമാനതിളക്കത്തോടെ തോന്നയ്ക്കൽ ഗവ ഹയർ സെക്കൻഡറി സ്കൂൾ

IMG-20230215-WA0035

മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളുമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ -3 യുടെ പ്രാഥമിക റൗണ്ടിൽ.

യുപി മുതൽ ഹയർസെക്കൻഡറി തലം വരെ രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ബഹുജന ശ്രദ്ധ നേടിയിട്ടുണ്ട്. അതിന്റെ ബഹിർ സ്ഫുരണം എന്നോണം നിരവധി അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ആദ്യമായാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മത്സരിക്കുന്നത്.

ആദ്യ ഉദ്യമത്തിൽ തന്നെ റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 110 സ്കൂളുകളാണ് പ്രാഥമിക റൗണ്ടിൽ ഇടം പിടിച്ചിട്ടുള്ളത്. നിരവധി പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥി സംഘടനകളും ഈ അവസരത്തിൽ അവരുടെ സന്തോഷം പങ്കുവെച്ചുകൊണ്ട് വീഡിയോ സന്ദേശങ്ങൾ കൈമാറുന്നു.

17/02/2023 വെള്ളിയാഴ്ച വൈകുന്നേരം 7മണിക്കാണ് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ പ്രവർത്തനങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്. അതേസമയം തന്നെ വേങ്ങോട് ജംഗ്ഷനിൽ ബിഗ് സ്ക്രീനിൽ പൊതുജനങ്ങൾക്ക് ഇത് കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!