ഐരുമൂല ശീമഹാ ശിവ വിഷ്ണു ക്ഷേത്രത്തിൽ യാമപൂജയും രുദ്രാഭിഷേകവും.

eiWIIMU68869

കിളിമാനൂർ:  വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവ വിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി പ്രത്യേക പൂജകൾ ശനിയാഴ്ച രാവിലെ 5.30 മുതൽ മേൽശാന്തി രഞ്ജിത് സുദർശനന്റെ കാർമ്മികത്വത്തിൽ ആരംഭിക്കും.

തുടർന്ന് അഭിഷേകം, ഗണപതി ഹോമം, ജലധാര എന്നിവ നടക്കും. കൂടാതെ മൃത്യുഞ്ജയാർച്ചന, വില്വപത്രാദി അർച്ചന, ഭാഗ്യസൂക്താർച്ചന, ഐക്യമത്യസൂക്താർച്ചന, പുരുഷസൂക്താർച്ചന എന്നിവയും ഉണ്ടായിരിക്കും. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന അഖണ്ഡനാമജപവും യാമപൂജയും പിറ്റേന്ന് വെളുപ്പിന് 6 മണിക്ക് അവസാനിക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം വെള്ളിയാഴ്ച ഒരിക്കൽ വ്രതമെടുത്ത് ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തി വെള്ളനിവേദ്യം സ്വീകരിച്ച് വൈകുന്നേരം 6 മണിക്ക് മുമ്പായി യാമപൂജയിൽ പങ്കെടുക്കുന്നതിന് ക്ഷേത്രത്തിലെത്തിച്ചേരേണ്ടതാണ്.

രാത്രി 12 മണിക്ക് പാൽ, ഇളനീർ, തേൻ, പനിനീർ, മഞ്ഞൾ, കളഭം, ഭസ്മം എന്നിവയിൽ രുദ്രാഭിഷേകം നടക്കും. കൂടാതെ കലശാഭിഷേകം, ശംഖാഭിഷേകം, മൃത്യുഞ്ജയ പുഷ്പാഞ്ജലി, തട്ടപൂജ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ: 8547175172, 8547072364,99466 89172.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!